ADVERTISEMENT

ദുബായ്∙ 365 ദിവസ സേവന പദ്ധതിയുടെ മൂന്നാം വാർഷികം ആഘോഷിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. 

വർഷം മുഴുവൻ പ്രവാസികൾക്ക് സേവനം ഉറപ്പാക്കുന്നതിനു കോൺസൽ ജനറൽ ഡോ. അമൻ പുരി 2020ൽ തുടങ്ങിയ പദ്ധതിയാണ് 365 ഡേയ്സ് ഓഫ് സർവീസ്.

 പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും സമ്മേളനത്തിൽ ആദരിച്ചു. ദിവസവും 2000ൽ ഏറെ സേവനമാണ് കോൺസുലേറ്റ് ചെയ്യുന്നതെന്ന് ആക്ടിങ് കോൺസൽ ജനറൽ രാംകുമാർ തങ്കരാജ് പറഞ്ഞു.

 കഴിഞ്ഞ ഒരു വർഷത്തിനിടെ 2.5 ലക്ഷം പാസ്പോർട്ട് സേവനങ്ങളും 1.5 ലക്ഷം രേഖകളുടെ സാക്ഷ്യപ്പെടുത്തലും നടത്തി. ഇവിടെ മരിച്ച 78 പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.

English Summary: Indian consulate in Dubai celebrates third anniversary of 365 days of service.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com