ADVERTISEMENT

ദുബായ്∙ വർഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ദുബായ് സന്ദർശിച്ചു മടങ്ങിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 85.5 ലക്ഷം കടന്നു. കോവിഡ് കാലത്തിനു മുൻപുള്ള സന്ദർശക എണ്ണത്തെയും ഈ വർഷം മറികടന്നു. കോവിഡിനു മുൻപ് 2019ന്റെ ആദ്യ പകുതിയിൽ 83.6 ലക്ഷം ടൂറിസ്റ്റുകളാണ് എത്തിയിരുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ 20% വളർച്ച രേഖപ്പെടുത്തി.

 

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന ലക്ഷ്യത്തിലേക്കു ദുബായ് മുന്നേറുകയാണെന്നു ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് പ്രസ്താവിച്ചു. വിനോദ സഞ്ചാര മേഖലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 2023 ആദ്യ പകുതിയിലേതെന്നു വകുപ്പ് അറിയിച്ചു. 

 

എമിറേറ്റിലെ ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 78 ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡിനു ശേഷം ദുബായ് അതിവേഗം തിരികെ വരുന്നതിന്റെ ഏറ്റവും മികച്ച സൂചനയാണിതെന്നും വകുപ്പ് പറഞ്ഞു.

കോവിഡിനു മുൻപുള്ള അവസ്ഥയിലേക്കു ലോകത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ 80 – 95% മടങ്ങിയെത്തുമെന്ന ലോക വ്യാപാര സംഘടനയുടെ കണക്കു കൂട്ടലുകൾക്കും മേലെയാണ് ദുബായിയുടെ പ്രകടനം.

 

വിനോദ സഞ്ചാര മേഖലയിൽ മാത്രമല്ല, ലോക സാമ്പത്തിക രംഗത്തെ ഏറ്റവും മികച്ച കേന്ദ്രമായി ദുബായ് മാറുന്നു എന്നതിന്റെ തെളിവാണിതെന്നു കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു.

English Summary: Record number of Indians visited Dubai in first half of 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com