ADVERTISEMENT

മക്ക∙ ഫ്രഞ്ച് ഫുട്ബാൾ താരവും സൗദി അറേബ്യയിലെ അൽ ഇത്തിഹാദ് താരവുമായ കരിം ബെൻസെമ മക്കയിലെത്തി ഉംറ നിർവഹിച്ചു. സൗദിയിൽ നടക്കുന്ന കിങ് സൽമാൻ ക്ലബ് കപ്പ് മത്സരത്തിൽനിന്ന് പുറത്തായ ശേഷമാണ് കരിം ബെൻസെമ മക്കയിലെത്തിയത്. ഈ വർഷം ജൂണിലാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ നിന്ന് ബെൻസെമ 2026 വരെ നീളുന്ന കരാറുമായി അൽ ഇത്തിഹാദ് ക്ലബിൽ ചേർന്നത്. 

 

ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനിടെ വിഡിയോ ക്ലിപ്പ് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.  കിങ് സൽമാൻ കപ്പ് ടൂർണമെൻറിന്റെ എട്ടാം റൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എതിരാളിയായ അൽഹിലാൽ ക്ലബിനോട് ബെൻസെമയുടെ ടീം ഇത്തിഹാദ് പരാജയപ്പെട്ടത്

English Summary: Karim Benzema performs Umrah in Makkah 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com