ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടത്തി ഒഐസിസി നേതാക്കള്‍

Mail This Article
മസ്‌കത്ത്∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കല്ലറയില്‍ ഒഐസിസി/ ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയും മറ്റു നേതാക്കളും പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങിനെയായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഉമ്മന്‍ ചാണ്ടി ഒരു ഇതിഹാസമാണെന്നും എല്ലാ തലമുറയിലും പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഒരു മാതൃകയായിത്തീരേണ്ടതാണെന്നും കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
ഒഐസിസി ഒമാന്‍ പ്രസിഡന്റ് സജി ഔസേഫ് പിച്ചകശ്ശേരി, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ജിസ് തോമസ് ഖത്വര്‍, മുഹമ്മദ് കുട്ടി ഇടക്കുന്നം, സലീം, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളി, ഒമാന്‍ പൗരനും ഒഐസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യവുമായ സയ്ദ് അല്‍ ബലൂഷി തുടങ്ങിയവരും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് സംഘം മടങ്ങിയത്.
English Summary: The OICC leaders visited the grave of Oommen Chandy and offered prayers and flowers