ADVERTISEMENT

ദുബായ്∙ കെട്ടിടങ്ങൾക്ക് ചെറിയ തോതിൽ അറ്റകുറ്റ പ്രവൃത്തികൾ ചെയ്യാൻ ഇനി എൻജിനീയറുടെ സൈറ്റ് വിസിറ്റ് ആവശ്യമില്ല. ബിൽഡിങ് സെൽഫ് മെയ്ന്റനൻസ് പെർമിറ്റ് എന്ന പുതിയ സംവിധാനത്തിനു മുനിസിപ്പാലിറ്റി തുടക്കമിട്ടു.  ചെറിയ നിർമാണ ജോലികൾക്ക് ഇനി മുതൽ സെൽഫ് മെയ്ന്റനൻസ് പെർമിറ്റ് മതി. കെട്ടിട നിർമാണങ്ങൾക്ക് പെർമിറ്റ് എടുക്കും പോലെ മുനിസിപ്പൽ എൻജിനീയർ നേരിട്ടുവന്നു കണ്ട് പരിശോധന പൂർത്തിയാക്കിയാണ് ഇതുവരെ ചെറുകിട അറ്റകുറ്റപ്പണികൾക്കും പെർമിറ്റ് നൽകിയിരുന്നത്. 

അറ്റകുറ്റപ്പണിക്കായി ഓൺലൈനിലൂടെ അപേക്ഷിക്കാം. മെയ്ന്റനൻസ് പെർമിറ്റുകൾക്ക് കാലതാമസമുണ്ടാകില്ല. സ്വന്തം നിലയിൽ പെർമിറ്റ് നേടി ജോലി ചെയ്യാം. മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റായ ദ് ദുബായ് ബിൽഡിങ് പെർമിറ്റ് സിസ്റ്റത്തിലാണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്. ഇതിനായി സ്ഥലം സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇല്ലാതാകുന്നതോടെ അപേക്ഷിച്ചാലുടൻ അനുമതി ലഭിക്കുമെന്നു പെർമിറ്റ് വിഭാഗം ഡയറക്ടർ ലയാലി അബ്ദുൽ റഹ്മാൻ അൽ മുല്ല പറഞ്ഞു. നടപടിക്രമങ്ങളുടെ നൂലാമാല ഒഴിവാകുന്നതിനൊപ്പം ഏറ്റവും എളുപ്പത്തിൽ സേവനം ഉറപ്പാക്കാനും കഴിയും. ചെറിയ ജോലികൾ പൂർത്തിയാക്കാനുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.സിംപിൾ മെയ്ന്റനൻസ്, സെൽഫ് മെയ്ന്റനൻസ്, സ്പെഷലൈസ്ഡ് മെയ്ന്റനൻസ് എന്നീ വിഭാഗങ്ങളിലാണ് പെർമിറ്റ് ലഭിക്കുക. 

നിലവിൽ മുനിസിപ്പാലിറ്റിയുടെ ബിൽഡിങ് പെർമിറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത 1000 കമ്പനികൾക്കാണ് ആദ്യ ഘട്ടത്തിൽ പെർമിറ്റുകൾ അനുവദിക്കുക. ഘടനാപരമല്ലാത്ത പോരായ്മകൾ ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. തറയിലെ അറ്റകുറ്റ പ്രവൃത്തികൾ, പെയിന്റിങ് ജോലികൾ എന്നിവയും ഈ പെർമിറ്റിന്റെ പരിധിയിൽ വരും. വെബ്സൈറ്റ് ലിങ്ക്: https://hub.dm.gov.ae/link/servicedetails_ar?servicecode=3413.

English Summary: Dubai Municipality launches new service for building self-maintenance permit request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com