ADVERTISEMENT

ദുബായ് ∙ ഒക്‌ടോബർ 18-ന് ആരംഭിക്കുന്ന സീസൺ 28-ലേക്കുള്ള കിയോസ്‌ക്കുകൾക്കും ഭക്ഷണ വണ്ടികൾക്കുമുള്ള റജിസ്‌ട്രേഷൻ തുടരുന്നതായി ദുബായ് ഗ്ലോബൽ വില്ലേജ് അറിയിച്ചു. സംരംഭകർക്ക് സമഗ്ര സേവനങ്ങളും പിന്തുണയും ഗ്ലോബൽ വില്ലേജ് അധികൃതർ വാഗ്ദാനം ചെയ്യുന്നു. കിയോസ്ക് ഘടനകളും ജീവനക്കാരുടെ വീസകൾക്കുള്ള സഹായവും ഇതിൽ ഉൾപ്പെടുന്നു.  ഡെസ്റ്റിനേഷൻ ഇൻവെന്ററി മാനേജ്‌മെന്റിനായി സ്റ്റോറേജ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ബ്രാൻഡിങ്ങിനായി സൈനേജ് കമ്പനികളുമായി സഹകരിക്കുന്നതിന് സംരംഭകരെ പിന്തുണയ്ക്കുന്നു. ഇത് ഫെഡറൽ ടാക്സ് അതോറിറ്റി റജിസ്ട്രേഷൻ പിന്തുണയും, നികുതി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും, ഉപഭോക്താക്കൾക്കുള്ള പേയ്‌മെന്റ് പ്രക്രിയ ലളിതമാക്കുന്നതിന് പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) സംവിധാനങ്ങളും ഇലക്ട്രോണിക് പേയ്‌മെന്റ് ടെർമിനലുകളും സ്വന്തമാക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു.  

shops-and-food-stalls-start-in-global-village

 

യൂട്ടിലിറ്റി ബില്ലുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്ന സവിശേഷമായ സൗകര്യവും സംരംഭകർക്ക് പ്രയോജനപ്പെടും.  കഴിഞ്ഞ സീസണിൽ ലോകത്തെങ്ങുനിന്നും 9 ദശലക്ഷം സന്ദർശകരെ ലോകത്തെ കലാ–സാംസ്കാരിക–വ്യാപാര സംഗമ കേന്ദ്രമായ ഇൗ തീം പാർക്ക് ആകർഷിച്ചു. ഈ വർഷം പതിവിലും ഒരാഴ്ച മുൻപാണ് തുറക്കുക. മുൻ സീസണുകളിലെ കിയോസ്‌ക് ഫൂഡ് കാർട്ട് പങ്കാളികൾക്ക് മികച്ച നേട്ടം കൊയ്തതായും അവരിൽ ചിലർ 1997 മുതൽ പങ്കെടുക്കുന്നവരാണെന്നും പറഞ്ഞു. 

 

റജിസ്ട്രേഷന് : https://business.globalvillage.ae/en/expression-of-. 

സന്ദർശിക്കുക: Instagram: @GlobalVillageUAE, X (Twitter): @GlobalVillageAE, Facebook: @GlobalVillageAE, Snapchat: @GlobalVillageME, TikTok: @GlobalVillageAE

 

English Summary:  No license required, Shops and food stalls can start in the Global Village 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com