മസ്‌കത്ത്∙ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 100,000 ഡോളറിന്‍റെ ‘ദി ബിഗ് ക്യാഷ് ടിക്കറ്റ്’ നറുക്കെടുപ്പ് നമ്പർ 66 ന്റെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. 2774 –ാം നമ്പർ ടിക്കറ്റിന്റെ ഉടമയായ മഹേഷാണ് ഭാഗ്യവാൻ. മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ‘ദി ബിഗ് ക്യാഷ് ടിക്കറ്റ്’ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് മഹേഷ്.
കഴിഞ്ഞ 20 വർഷമായി ഒമാനിലെ സുൽത്താനേറ്റിൽ താമസിക്കുന്ന മഹേഷ് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലൂടെ നടത്തിയ യാത്രയിലാണ് ജീവിതത്തിലെ അസുലഭ ഭാഗ്യത്തിനുള്ള വഴി തുറന്നത്. ‘‘ഒരു ടിക്കറ്റ് മാത്രമാണ് വാങ്ങിയത്. പക്ഷേ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഭാഗ്യശാലികളിൽ ഒരാളാകാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു’’– മഹേഷ് പറഞ്ഞു.
മസ്‌കത്ത് എയർപോർട്ടിലൂടെ യാത്ര ചെയ്യുമ്പോഴോ www.muscatdutyfree.com എന്ന വെബ്‌സൈറ്റിലൂടെയോ ടിക്കറ്റ് വാങ്ങി ഭാഗ്യശാലികളിൽ ഒരാളാകാൻ ഉപയോക്താക്കൾക്ക് ഇപ്പോഴും അവസരമുണ്ട്. രണ്ട് റാഫിൾ ടിക്കറ്റുകൾ വാങ്ങുമ്പോൾ 10% കിഴിവും ലഭിക്കും.നിങ്ങൾ എന്തിനാണു കാത്തുനിൽക്കുന്നത്? ഭാഗ്യവാൻ ആകാനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്, ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റ് നേടൂ!
ജീവിതം മാറ്റിമറിക്കുന്ന അസലുഭ ഭാഗ്യത്തിനുള്ള അവസരങ്ങളും മികച്ച സമ്മാനങ്ങളുമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ നിങ്ങളെ കാത്തിരിക്കുകയാണ്.
English Summary: Muscat Duty Free Ticket Draw: Mahesh, The Big Cash Ticket Winner