ADVERTISEMENT

ദോഹ ∙ ഖത്തറിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള  സർവീസുകളിൽ 30 ശതമാനം നിരക്കിളവുമായി എയർ ഇന്ത്യ. ഇക്കോണമി, ബിസിനസ് ക്ലാസുകളിലാണ് പ്രത്യേക ഓഫർ. സൗദി ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിലെ യാത്രക്കാർക്ക് 10 ശതമാനമാണ് നിരക്കിളവ്. സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് 15 ശതമാനം ഇളവ് ലഭിക്കും. 

ഈ മാസം 20 വരെയുള്ള ബുക്കിങ്ങുകൾക്കാണ് ഡിസ്കൗണ്ട് ലഭിക്കുക. ആഭ്യന്തര സർവീസുകളിലും സാർക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ ഇളവ് പ്രയോജനപ്പെടുത്താം. 

സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 31 വരെയാണ് യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്കിളവിന്റെ കാലാവധി. 

English Summary: Air India offers 30 percent discount on flight fare from Qatar to Mumbai and Delhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com