ADVERTISEMENT

ദുബായ്∙ ധനകാര്യ മേഖലയിലെ ഏറ്റവും നൂതന സംവിധാനങ്ങളും ഉൽപന്നങ്ങളും സേവനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന 'ഐക്കോണിക് ഫിനാൻസ് എക്‌സ്‌പോ' ഡിസംബർ 18, 19 തീയതികളിൽ. 

ധനകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളുമടങ്ങുന്ന സമ്പൂർണ പ്രദർശനമാണിതെന്ന് സംഘാടകരായ  വൈബ്രന്റ് എക്‌സ്‌പോസ് അറിയിച്ചു. 

ഫിനാൻഷ്യൽ ഇന്നവേഷൻ, വെഞ്ച്വർ ക്യാപിറ്റൽ, റിയൽ എസ്‌റ്റേറ്റ് നിക്ഷേപം, ഫിൻടെക് സ്റ്റാർട്ടപ്പുകൾ, ഫോറെക്‌സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങൾ എക്‌സ്‌പോയിൽ അവതരിപ്പിക്കും. സാമ്പത്തിക മേഖലയിൽ പുതിയ തലങ്ങൾ അടുത്തറിയാനുള്ള അവസരം, ബിസിനസ് വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നു യോർക്കർ ക്യാപിറ്റൽ മാർക്കറ്റ്‌സ് ആൻഡ് ടിഎൽസി ഇന്നവേഷൻസ് സിഎഫ്ഒ കപിൽ സിംഗ് പറഞ്ഞു. 

ഇന്നവേഷൻ ശക്തിപ്പെടുത്താനും സംരംഭകർക്കും നിക്ഷേപകർക്കും വളർച്ച ഊർജിതപ്പെടുത്താനും ഫിനാൻസ്, ടെക്‌നോളജി മേഖലകളെ സമന്വയിപ്പിച്ച് വിജയികളായവർക്ക് മുന്നേറാനും ഈ വേദി ഏറ്റവും യോജ്യമായിരിക്കുമെന്ന് വൈബ്രന്റ് എക്‌സ്‌പോസ് ഓപറേഷൻസ് മാനേജർ ബെബിൻ ക്യാസ്ട്രൂസ് പറഞ്ഞു.

English Summary: The 'Iconic Finance Expo' 2023 to be held in this year on december 18th to 19th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com