കൂടുതൽ സമ്മാനങ്ങളുമായി സ്കൂളിലേക്ക് മടങ്ങുന്നതിന് വിദ്യാർഥികൾക്ക് സുവർണ്ണ അവസരം ഒരുക്കി അൽ ഐൻ ഫാംസ്. വിദ്യാർഥികൾക്കായി 15,000 ദിർഹം വിലമതിക്കുന്ന 10 സ്കോളർഷിപ്പുകളും സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് 100 വൗച്ചറുകളുമാണ് അൽ ഐൻ ഫാംസ് സവിശേഷ മത്സരത്തിലൂടെ ക്രമീകരിച്ചിരിക്കുന്നത്.
യുഎഇയിലെ ആദ്യത്തെ ഡയറി ആൻഡ് പൗൾട്രി കമ്പനിയായ അൽ ഐൻ ഫാംസ് നടത്തുന്ന ഈ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 ദിർഹം വീതമുള്ള 10 സ്‌കോളർഷിപ്പുകളും സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് 100 വൗച്ചറുകളും ലഭിക്കുക. ഈ വൗച്ചറുകൾ ഉപയോഗിച്ച് സ്റ്റോറുകളിൽ നിന്നും ആവശ്യമായ ഉൽപ്പനങ്ങൾ വാങ്ങുന്നതിന് സാധിക്കും. സ്റ്റോറിൽ പോയി നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ കണ്ടെത്തി മത്സരത്തിൽ പങ്കെടുക്കാനായി ഒരുങ്ങുക. നിങ്ങളുടെ പ്രിയപ്പെട്ട ഡയറി, പൗൾട്രി ഉൽപ്പന്നങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്.
∙ ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് അഞ്ച് നിർദേശങ്ങൾ പാലിക്കണം
1 മത്സരത്തിൽ പങ്കെടുക്കുന്നതിനായി ആദ്യം ശുദ്ധമായ പാൽ, തൈര്, ലാബൻ, ചിക്കൻ, മുട്ട തുടങ്ങിയ നിങ്ങളുടെ പ്രിയപ്പെട്ട അൽ ഐൻ ഫാംസ് ഉൽപ്പന്നങ്ങൾ ഏതെങ്കിലും സ്വന്തമാക്കുക. അതിന്‍റെ പായ്ക്കറ്റിൽ പ്രൊമോഷണൽ ക്യുആർ കോഡ് ഉണ്ടാകും.
2 പായ്ക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.
3 ആവശ്യമായ വിവരങ്ങൾ നൽകി https://aafbacktoschool.com/ മൈക്രോസൈറ്റിൽ റജിസ്റ്റർ ചെയ്യുക:
4. റജിസ്റ്റർ ചെയ്യുമ്പോൾ ഉൽപ്പനങ്ങൾ വാങ്ങിയതിന്‍റെ രസീത് അപ്‌ലോഡ് ചെയ്യണം.
5 നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിങ്ങളുടെ എൻട്രി സമർപ്പിക്കുക.
ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 20 വരെ ഒരു മാസത്തേക്കാണ് ഈ മത്സരം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വിജയികളെ ഒക്ടോബർ 10ന് പ്രഖ്യാപിക്കും.. അൽ ഐൻ ഫാമിനൊപ്പം സന്തോഷത്തോടെ സ്കൂൾ വർഷം ആരംഭിക്കുക, പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ!
English Summary: Al Ain farms provide scholarships and vouchers for students on school re-opening.