ADVERTISEMENT

റിയാദ് ∙ വിൽപനയ്ക്കായി ലഹരിമരുന്ന് കൈവശം വച്ചതിന് സൗദി പൗരന് 13 വർഷം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു.  കുറ്റകൃത്യത്തിന് ഉപയോഗിച്ച സെൽഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

 

പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള നാർക്കോട്ടിക് വിഭാഗം ലഹരി മരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കൈവശം വച്ചതിന്റെ പേരിൽ പൗരനുമായി ബന്ധപ്പെട്ട അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ഉറവിടം അറിയിച്ചു.

 

പ്രതി വീട്ടിനുള്ളിൽ ലഹരി മരുന്നും സൈക്കോട്രോപിക് വസ്തുക്കളും ഒളിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ 25 ഗുളികകളും 40 ഗ്രാമിൽ കൂടുതൽ കഞ്ചാവും കണ്ടെത്തി. സമൂഹ മാധ്യമം വഴിയാണ് ഇയാൾ കച്ചവടം നടത്തിയതെന്ന് കണ്ടെത്തി. ആളെ അറസ്റ്റ് ചെയ്യുകയും കോടതിയിലേക്ക് റഫർ ചെയ്യുകയും തെളിവുകൾ ഹാജരാക്കുകയും തുടർന്ന് അയാൾക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തു.

English Summary: 13 year jail and SR50000 fine for Saudi national in drug case.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com