ADVERTISEMENT

അബുദാബി∙ യുഎഇയിൽ വിവാഹിതരാകുന്ന മുസ്‌ലിം ഇതര മതസ്ഥരുടെ എണ്ണത്തിൽ വൻ വർധന. നോൺ മുസ്‌ലിം കുടുംബ കോടതിയിൽ ഈ വർഷം ആദ്യ 6 മാസത്തിനിടെ 6,500 പേർ വിവാഹിതരായി. 

ദിവസേന ശരാശരി 40 ദമ്പതികൾ അപേക്ഷിക്കുന്നുണ്ട്. 2021 ഡിസംബർ കുടുംബ കോടതി സ്ഥാപിച്ചത്. ഇതുവരെ 16,300 അപേക്ഷകൾ ലഭിച്ചു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് അപേക്ഷകൾ ലഭിച്ചതെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് അണ്ടർസെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു. 

കഴിഞ്ഞ വർഷം 6,000 അപേക്ഷകൾ  ലഭിച്ചിരുന്നു. കോടതി നിലവിൽ വന്നശേഷം ഇതുവരെ 400 വിവാഹമോചന കേസുകളുണ്ടായി. 

വിവാഹമോചനത്തിനു ശേഷം മാതാപിതാക്കൾക്ക് കുട്ടികളുടെ സംയുക്തസംരക്ഷണം അനുവദിക്കും. ഓൺലൈനായി ലഭിക്കുന്ന അപേക്ഷയും വേഗം തീർപ്പാക്കും.

അപേക്ഷ നൽകി 24 മണിക്കൂറിനകം വിവാഹിതരാകാൻ സാധിക്കുന്ന എക്സ്പ്രസ് സർവീസും ആരംഭിച്ചിട്ടുണ്ട്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും കോടതിയിൽ കരാർ റജിസ്റ്റർ ചെയ്യാം. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സേവനങ്ങൾ ലഭിക്കും.

English Summary : Abu Dhabi civil court oversees 6,500 marriages in first half of 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com