ADVERTISEMENT

ദോഹ∙വിദ്യാർഥികളിൽ ഗതാഗത സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ തുടങ്ങി.

സർക്കാർ സ്‌കൂളായ അഹമ്മദ് ബിൻ റാഷിദ് അൽ മുറൈഖി  ബോയ്‌സ് പ്രൈമറി സ്‌കൂളിലാണ് ക്യാംപെയ്‌ന് തുടങ്ങിയത്.  ഗതാഗത സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങളടങ്ങിയ സുവനീറും വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ഗതാഗത നിയമങ്ങളെ ബഹുമാനിക്കുക, സുരക്ഷിതമായ ഡ്രൈവിങ് ശീലമാക്കുക എന്നിവയെ സംബന്ധിച്ച് ചെറുപ്പത്തിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കുന്നതിലൂടെ  നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് ഗതാഗത വകുപ്പിലെ ഇൻഫർമേഷൻ-അവയർനസ് വകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ജാസിം നാസർ അൽ ഹമിദി വ്യക്തമാക്കി.

ഈ അക്കാദമിക് വർഷത്തിലുടനീളം രാജ്യത്തെ സ്‌കൂളുകൾ, സർവകലാശാലകൾ, അംഗപരിമിതർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ, പ്രീ-സ്‌കൂളുകൾ എന്നിവിടങ്ങളിലെല്ലാം ബോധവൽക്കരണ ക്യാംപെയ്ൻ തുടരും. 

പുതിയ അധ്യയന വർഷത്തിൽ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതിയും അധികൃതർ സ്വീകരിച്ചു കഴിഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലും ഇന്റർസെക്ഷനുകളിലും സ്‌കൂൾ പരിസരങ്ങളിലും കൂടുതൽ പട്രോൾ സംഘങ്ങളെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

English Summary: Education Ministry launches back-to-school campaign.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com