ADVERTISEMENT

ദോഹ∙ ഈ വർഷത്തെ ഏറ്റവും മികച്ച ഇന്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്. യുഎസ് ആസ്ഥാനമായുള്ള ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗൺസിന്റെ 2023 എയർലൈൻ സൂചികയിലാണ് 7.50 സ്‌കോർ നേടി ഖത്തർ എയർവേയ്‌സ് മൂന്നാമതെത്തിയത്. 

ജപ്പാൻ ആണ് പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ എയർലൈൻ രണ്ടാം സ്ഥാനത്തും. ലോകത്തിലെ 50 എയർലൈനുകളാണ് പട്ടികയിലുള്ളത്. ഓൺ ബോർഡ് എന്റർടെയ്ൻമെന്റ്, ഭക്ഷണം, സീറ്റ് കംഫർട്ട്, സ്റ്റാഫ് സർവീസ് തുടങ്ങിയ കാര്യങ്ങളിൽ അഞ്ചിൽ 4 ആണ് ഖത്തർ എയർവേയ്‌സിന്റെ സ്‌കോർ. ഏറ്റവും കുറഞ്ഞ ക്യാൻസലേഷൻ നിരക്കും ഖത്തർ എയർവേയ്‌സിനാണ്-0.33 ശതമാനം.

English Summary: Qatar Airways ranks 3rd highest rated airline in 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com