കെസിഎ ഓണാഘോഷം; പായസ മത്സരം നടത്തി

Mail This Article
മനാമ∙ കേരള കാത്തലിക് അസോസിയേഷൻ കെസിഎ ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് പായസ മത്സരം സംഘടിപ്പിച്ചു. ഷീല എം മാത്യു വിജയിയായി. നീന വർഗീസ്, ശിഫ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. യു. കെ. ബാലൻ, മനോജ് വിനോദ്, അജീഷ് കെ മോഹനൻ എന്നിവർ വിധി നിർണയം നടത്തി.
മത്സര കൺവീനറായ മനോജ് മാത്യു, കെസിഎ പ്രസിഡന്‍റ് നിത്യൻ തോമസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, മെംബർഷിപ്പ് സെക്രട്ടറി ജോയൽ ജോസ്, ലോഞ്ചു സെക്രട്ടറി രഞ്ജിത്ത് തോമസ്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി,വൈസ് ചെയർമാൻ റോയ് സി. ആന്റണി, ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ രഞ്ജി മാത്യു, ജയ കുമാർ, സിജി ഫിലിപ്പ്, ജോഷി വിതയത്തിൽ, ശാലു ജസ്റ്റിൻ, പീറ്റർ തോമസ്, ബാബു വർഗീസ്, റോയി ഫ്രാൻസിസ്, വിനയകുമാർ, ഷൈനി നിത്യൻ, സിമി ലിയോ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
English Summary: KCA Onam celebration