ADVERTISEMENT

 

jawan-trailer-shown-at-burj-khalifa-dubai-shah-rukh-khan-viral-dance-with-fans
ബുർജ് ഖലീഫയിൽ ജവാന്റെ ചിത്രം. ചിത്രത്തിന് കടപ്പാട്: X/RedChillies

ദുബായ്∙ ഷാറൂഖ് ഖാന്റെ പുതിയ ഹിന്ദി ചിത്രമായ ജവാന് വൻ വരവേൽപ് നൽകി ദുബായ്. ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിർത്തി ചിത്രത്തിന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു.

 

സംവിധായകൻ ആറ്റ്ലിയും സംഗീത സംവിധായകൻ അനിരുദ്ധിനുമൊപ്പം ഷാറൂഖ് ഖാനും പരിപാടിയുടെ ഭാഗമായി. ആരാധകരെ ആവേശത്തിലാഴ്ത്തി ബോട്ടിലാണ് ഷാറൂഖ് വേദിയിലേക്ക് എത്തിയത്. തുടർന്ന് ചിത്രത്തിലെ പാട്ടുകൾക്കൊപ്പം നൃത്തവുംചെയ്താണ് ഷാറൂഖ് വേദി വിട്ടത്. നയൻതാരയും വിജയ് സേതുപതിയും ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്ന ചിത്രം ഈ മാസം ഏഴിനാണ് ചിത്രം തീയറ്ററുകളിലെത്തുക.

 

English Summary: Jawan Trailer Shown at Burj Khalifa, Dubai- Shah Rukh Khan's Viral Dance with Fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com