ADVERTISEMENT

ദോഹ∙ ജൂലൈയിൽ ഖത്തർ കാഴ്ചകൾ കാണാൻ എത്തിയത് 2,87,963 സന്ദർശകർ. കൂടുതൽ പേരും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്ന്. ജൂണിനെ അപേക്ഷിച്ച് 2.1 ശതമാനമാണ് വർധന. ജൂണിൽ 2,81,994 പേരെത്തി. 2022 ജൂലൈ അപേക്ഷിച്ച്  91.4 ശതമാനമാണ് വാർഷിക വർധന. ഇക്കഴിഞ്ഞ ജൂലൈയിൽ ജിസിസിയിൽ നിന്നാണ് ഏറ്റവുമധികം പേർ എത്തിയത്-1,34,894 പേർ. ജൂണിനെ അപേക്ഷിച്ച് 13.7 ശതമാനമാണ് വർധന. ജൂണിൽ ജിസിസിയിൽ നിന്ന് 1,18,597 പേരാണ് എത്തിയത്.  

മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 20,057, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 7008 പേർ, ഓഷനിയ ഉൾപ്പെടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 64,302, യൂറോപ്പിൽ നിന്ന് 42,319, അമേരിക്കാസിൽ നിന്ന് 19,383 പേർ എന്നിങ്ങനെയാണ് ജൂലൈയിലെ കണക്ക്. മൊത്തം സന്ദർശകരിൽ 1,18,775 പേർ കര അതിർത്തി വഴിയാണ് എത്തിയത്.  ജൂലൈയിൽ രാജ്യത്തെ ഹോട്ടൽ ഒക്യുപ്പൻസി റേറ്റ് 52 ശതമാനമാണ്. ഹോട്ടൽ, ഹോട്ടൽ അപ്പാർട്‌മെന്റുകളിൽ ശരാശരി റൂം റേറ്റ് 394 റിയാൽ ആണ്. 

Read also: 7 വർഷത്തിനകം 30% വൈദ്യുതി സൂര്യനിൽ നിന്ന് ‌; വൻ മാറ്റത്തിന് ഒരുങ്ങി ഖത്തർ


പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിനിലാണ് ജൂലൈയിലെ സ്ഥിതി വിവര കണക്കുകൾ പ്രസിദ്ധീകരിച്ചത്. 

English Summary: 2,87,963 people visited Qatar in july.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com