ADVERTISEMENT

ഒഐസിസി കുവൈത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണ കിറ്റ് വിതരണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ കെ ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലേറെ നിർധന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. 

ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് നമ്പ്യാരേത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. മെമ്പർ രാധേഷ് കണ്ണന്നൂർ മുഖ്യപ്രഭാക്ഷണം നടത്തി. യോഗത്തിൽ തമ്പി കൗണടിയിൽ (ഡിസിസി മെമ്പർ), പുഷ്പ ശശികുമാർ (വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പെഴ്സൺ), നിഷാ സോജൻ (വിദ്യാഭാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ), ബിനി സുനിൽ (ഗ്രാമ പഞ്ചായത്ത് അംഗം), പുഷ്പരാജൻ ഈഴാം വാക്കൽ, മോഹനൻ പുത്തൻതറ എന്നിവർ സംസാരിച്ചു.

 

 

English Summary: Onam Kit was distributed in Chennithala Gram Panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com