ടെക്‌സാസ് ദുബായ് ഓണനിലാവ് 2023 ന് തുടക്കമായി
Mail This Article
ദുബായ്∙ തിരുവനന്തപുരം ജില്ലാ കൂട്ടായ്മ ടെക്‌സാസ് ദുബായ് സംഘടിപ്പിക്കുന്ന ഓണനിലാവ് 2023 ന് തുടക്കമായി. ആഘോഷ പരിപാടയിൽ ജനറൽ കൺവൻഷൻ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ടെക്‌സാസ് അംഗങ്ങളുടെയും കുട്ടികളുടെയും തനിമയാർന്ന വടംവലി, ഉറിയടി അടക്കമുള്ള നാടൻ കലാ കായിക മത്സരങ്ങളും നാട്ടുമ്പുറക്കാഴ്ച്ചകളും അരങ്ങേറുന്നതാണ്.
ഈ മാസം 10ന് ഓണനിലാവ് 2023 ന്റെ പൊതുപരിപാടി, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര, സ്റ്റേജ് ഷോ എന്നിവ ദുബായ് അൽ നാസർ ലെഷർലാന്റിൽ അരങ്ങേറും. ലൈല റഹാൽ അൽ ഇത്ഫാനി മുഖ്യാതിഥിയായ സാംസ്‌കാരിക സമ്മേളനം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ് ഘാടനം ചെയ്യും. ലക്ഷ്മി ജയൻ, അനുമോൾ, തങ്കച്ചൻ, മനോജ് ഗിന്നസ് തുടങ്ങിയവർ അണിനിരക്കുന്ന നൃത്ത ഹാസ്യ സംഗീത കലാവിരുന്നുമുണ്ടായിരിക്കും. രാവിലെ വിവിധ സംഘടനകൾ മാറ്റുരയ്ക്കുന്ന തിരുവാതിരക്കളി, അത്തപ്പൂക്കള മത്സരം, പായസമത്സരം തുടങ്ങിയവയും നടക്കുമെന്ന് പ്രസിഡന്റ് എ, ആർ, ഷാജി, ജനറൽ കൺവീനർ ഷാജി ഷംസുദ്ദീൻ തുടങ്ങിയവർ അറിയിച്ചു.
English Summary: Texas Dubai Onam celebration 2023 kicks off