വിമാനത്താവളത്തിൽ നേർവഴി കാട്ടാൻ 'ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌ക്'; സേവനം ഇരുപത് ഭാഷകളിൽ

Mail This Article
ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ 'ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌ക്' സ്ഥാപിച്ചു. നാവിഗേഷൻ സഹായം, കസ്റ്റമർ സർവീസ് ഏജന്റിനെ വിളിക്കുന്നതിന് ലൈവ് വിഡിയോ കോൾ സൗകര്യം, വിമാനത്താവളത്തിലെ വഴികാട്ടൽ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കിയോസ്‌കിലുള്ളത്. 20 ഭാഷകളിലായി സേവനം ലഭിക്കും.
വിമാനങ്ങൾ, വിമാനത്താവളത്തിലെ സേവനങ്ങൾ, റീട്ടെയ്ൽ, ഭക്ഷണ-പാനീയ ശാലകൾ, യാത്രക്കാർക്കായി വിമാനത്താവളത്തിൽ നടക്കുന്ന പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാൻ നൂതന ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതിക വിദ്യയുമാണ് വിമാനത്താവളം അധികൃതർ ഉറപ്പാക്കുന്നത്. അടുത്തിടെയാണ് വിമാനത്താവളത്തിൽ വഴിതെറ്റാതെ സഞ്ചരിക്കാനുള്ള വേ ഫൈൻഡിങ് സംവിധാനം സ്ഥാപിച്ചത്.
ക്യൂആർ കോഡുകൾ ഉപയോഗിച്ച് ടെർമിനലുകളിലെ വ്യത്യസ്ത ഡിജിറ്റൽ ടച്ച് പോയിന്റുകളിലെ വേ ഫൈൻഡിങ് സൊലൂഷനുകൾ ഉപയോഗപ്പെടുത്തിയാണ് സംവിധാനത്തിന്റെ പ്രവർത്തനം.
English Summary: Doha airport launches passenger assistance kiosks.