ADVERTISEMENT

ദോഹ∙ കത്താറയിലെ ഏഴാമത് രാജ്യാന്തര ഫാൽക്കൺ വേട്ട-പ്രദർശനം ഇന്ന് സമാപിക്കും. 5 ദിവസം നീണ്ട മേളയിൽ ഫാൽക്കൺ ആരാധകർ, പക്ഷി വേട്ടപ്രേമികൾ, പ്രകൃതി സ്‌നേഹികൾ എന്നിവരുൾപ്പെടെ ഒട്ടേറെ സന്ദർശകരാണെത്തിയത്. വിവിധ തരം ഫാൽക്കണുകളുടെ പ്രദർശനം കാണാൻ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുണ്ട്. ഉന്നത മേധാവികളും നയതന്ത്രപ്രതിനിധികളും മേള സന്ദർശിക്കുന്നുണ്ട്. സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്ദി ബാരി ഉൾപ്പെടെയുള്ളവരും എത്തിയിരുന്നു. 

falcon-2
വിൽപനയ്ക്ക് വച്ചിരിക്കുന്ന ഫാൽക്കണുകളുടെ മുഖാവരണം.

വൻകിട രാജ്യാന്തര കമ്പനികളും മേളയിലുണ്ട്. 13 ഫാൽക്കൺ, പക്ഷി ബ്രീഡിങ് ഫാമുകൾ, ഓട്ടമോട്ടീവ് എക്യുപ്‌മെന്റ് മേഖലയിലെ 13 കമ്പനികൾ, 11 ആയുധ കമ്പനികൾ എന്നിവ ഉൾപ്പെടെ 190 കമ്പനികളാണ് പങ്കെടുക്കുന്നത്. ഓഫ്-റോഡ് ഡ്രൈവിങ്ങിന് ആഡംബര വാഹനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വേട്ടയ്ക്കിടെ ഫാൽക്കണുകളെ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന കട്ടിങ് എഡ്ജ് ബൈനോക്കുലറുകൾ, റൈഫിൾ സ്‌കോപ്പുകൾ, ടെലിസ്‌കോപ്പുകൾ തുടങ്ങിയ ഹൈ-എൻഡ് ഒപ്റ്റിക്കൽ ഉൽപന്നങ്ങൾക്കും ആവശ്യക്കാരുണ്ട്.

Read also: സ്വപ്നസാക്ഷാത്കാരം; സ്വദേശിവത്കരണത്തിന്റെ ഭാഗമായി ദുബായില്‍ മലയാളിയുടെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച് സ്വദേശി വനിത

ഫാൽക്കൺ പക്ഷികളുടെ വ്യത്യസ്ത തരത്തിലുള്ള മുഖാവരണങ്ങൾ ഉൾപ്പെടെയുള്ള കരകൗശല ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഫാൽക്കണുകളുടെ ലേലവും സജീവമാണ്. 1,66,00, 2,00,000 റിയാൽ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന ലേലത്തുക. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. 

English Summary: International falcon hunting exhibition will end today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com