ADVERTISEMENT

ദോഹ∙ എംഫോർമാരി ഖത്തർ ഇവന്റിന് പ്രവാസികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണം. ദോഹയിൽ നടന്ന എഫോർമാരി ഉപഭോക്തൃ സംഗമത്തിലൂടെ ധാരാളം അംഗങ്ങൾ തങ്ങളുടെ മാട്രിമോണിയൽ യാത്ര എംഫോർമാരി വെബ്‌സൈറ്റിലൂടെ ആരംഭിച്ചു. എംഫോർമാരിയുമായി ബന്ധപ്പെടാൻ ലഭിച്ച ഈ അവസരം പ്രയോജനപ്പെടുത്തിയ സന്ദർശകരിൽ ഭൂരിഭാഗവും നീണ്ടകാലമായി ഖത്തറിൽ സ്ഥിരതാമസമാക്കിയവരായിരുന്നു. വധൂവരന്മാരാകുവാൻ ആഗ്രഹിക്കുന്നവരുടെ രക്ഷിതാക്കൾ അവർക്ക് അനുയോജ്യമായ പൊരുത്തം കണ്ടെത്തുന്നതിനായി അവർ ആഗ്രഹിക്കുന്ന സ്ഥലം, വിദ്യാഭ്യാസ യോഗ്യത, കുടുംബ പാരമ്പര്യം എന്നിങ്ങനെയുള്ള മുൻഗണനകളെക്കുറിച്ചും എംഫോർമാരി ടീമിനോട് പങ്കുവയ്ക്കുകയുണ്ടായി. 

 

എംഫോർമാരിയിൽ നിന്നും പങ്കാളികളെ കണ്ടെത്തിയ 10 സന്തുഷ്ട ദമ്പതികൾ അവരുടെ കുടുംബത്തോടൊപ്പം വ്യാഴാഴ്ച റെസ്‌റ്റോറന്റ് ഷെഫ് പിള്ളയിൽ റേഡിയോ സുനോയ്‌ക്കൊപ്പമുള്ള രസകരമായ ആഘോഷത്തിനായി ഒത്തുചേർന്നതും വ്യത്യസ്തമായി. പ്രവാസികൾക്ക് ഇന്ന് കൂടെ ഹോട്ടൽ ഐബിസിലെ പ്രത്യേക വേദിയിൽ എംഫോർമാരിയുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം ലഭിക്കും. മറ്റൊരു വലിയ പ്രത്യേകത നിങ്ങളുടെ ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ചുള്ള പങ്കാളിയെ തേടാൻ എംഫോർമാരി അവസരം ഒരുക്കുന്നുവെന്നതാണ്. ഉദാഹരണമായി ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന നിങ്ങൾക്ക് പങ്കാളിയും അതേ സ്ഥലത്ത് നിന്നുള്ളതാകണമെന്ന് ആഗ്രഹം കാണും. അങ്ങനെയെങ്കിൽ കൃത്യമായി അതത് രാജ്യങ്ങളിൽ ഉള്ളവരെ മാത്രം തിരയാനും മറ്റുകാര്യങ്ങളുമായി മുന്നോട്ട് പോകാനും സാധിക്കും. അനാവശ്യമായി നിങ്ങളുടെ സമയം നഷ്ടപ്പെടുകയുമില്ല.

 

നിങ്ങളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ പ്രത്യേക എക്സിക്യൂട്ടിവിനെ തന്നെ നിയോഗിക്കാനും എംഫോർമാരിയിൽ അവസരമുണ്ട്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള വൈവാഹിക വെബ്‍സൈറ്റായ എംഫോർ മാരി വഴി ഇതിനോടകം അനേകം പ്രവാസികൾക്ക് ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി വിവരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുക വഴി അനുയോജ്യമായ പ്രൊഫൈലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മികച്ച അവസരമാണിത്. പ്രവാസി മലയാളികളിൽ നിന്നു തന്നെ വിവാഹബന്ധം ആഗ്രഹിക്കുന്നവർക്ക് താൽപര്യമുള്ള പ്രൊഫൈലുകൾ കണ്ടെത്തി എത്രയും പെട്ടെന്നു വിവാഹം ഉറപ്പിക്കാനും യോജിച്ച അവസരമാണിത്. 

 

വിവാഹവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന അവസരമാണ് ഖത്തറിൽ ഉള്ളത്. പ്രവാസികളായ നിങ്ങൾക്ക് നാട്ടിലുള്ളവർക്കുവേണ്ടിയും നിങ്ങളുടെ മക്കൾക്ക് വേണ്ടിയും പ്രിയപ്പെട്ട മറ്റുള്ളവർക്കുവേണ്ടിയും എല്ലാം അന്വേഷിക്കാൻ ഈ അവസരം ഉപയോഗിക്കാം. കുടുംബത്തോടൊപ്പം ദോഹയിലെ ഹോട്ടൽ ഐബിസിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെ നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com