ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച സുൽത്താൻ അൽ നെയാദി ഇന്ന് യുഎഇയിൽ; വൻ സ്വീകരണം ഒരുക്കി രാജ്യം

astronaut-sultan-alneyadi-returns-to-uae-today
SHARE

അബുദാബി ∙  ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് ഇന്നു യുഎഇയിൽ എത്തുന്ന സുൽത്താൻ അൽ നെയാദിയെ സ്വീകരിക്കാൻ ഒരുങ്ങി രാജ്യം. വൈകിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന നെയാദിയെ ഭരണാധികാരികളും മുതിർന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിക്കും. വൈകിട്ട് 5 മുതൽ തത്സമയ സംപ്രേഷണവും ഉണ്ടാകും.

ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് താമസിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയ, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് സഞ്ചാരി എന്ന റെക്കോർഡുമായാണ് നെയാദി ഈ മാസം നാലിന് രാവിലെ 8.17ന് ഭൂമിയിൽ തിരിച്ചെത്തിയത്. തുടർന്ന് ഹൂസ്റ്റണിലെ നാസയുടെ സ്പേസ് സെന്ററിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു

astronaut-sultan-alneyadi-returns-to-uae-today

വളരെ പെട്ടെന്നു ഭൂമിയുടെ അന്തരീക്ഷത്തോട് അൽ നെയാദി ഇണങ്ങി.  ബഹിരാകാശ ദൗത്യം വിജയകരമാക്കാൻ ഭരണാധികാരികളുടെയും ശാസ്ത്രലോകത്തിന്റെയും ജനങ്ങളുടെയും പ്രയ്തനവും പ്രാർഥനയും പിന്തുണയും ഉണ്ടായെന്നും എല്ലാവർക്കും പ്രത്യേകിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി നാട്ടിലെക്ക് എത്തുന്നതിന്റെ ആവേശത്തിലാണെന്ന് നെയാദി ഇന്നലെ സമൂഹമാധ്യമത്തിൽ കുറിച്ചു. കാത്തിരിപ്പിനു വിരാമമിട്ട് ഇന്ന് എത്തുന്ന ബഹിരാകാശ സുൽത്താനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ജന്മനാടായ അൽഐൻ. 6 മാസത്തെ ബഹിരാകാശ വാസത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണത്തിൽ പങ്കാളിയായാണ് സുൽത്താൻ  തിരിച്ചെത്തിയത്. യുഎഇയുടെ സായുധസേനാ മുൻ നെറ്റ് വർക്ക് എൻജിനീയർ, യുഎഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മർറി എന്നിവരും സുൽത്താൻ അൽ നെയാദിയെ അനുഗമിക്കും.

സഞ്ചാരത്തിന്റെ നാൾ വഴി

∙ മാർച്ച് 2 ഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക്

∙ മാർച്ച് 3 രാജ്യാന്തര ബഹിരാകാശ നിലയത്തിൽ

∙ ഏപ്രിൽ 28 ബഹിരാകാശത്ത് 7 മണിക്കൂർ നടത്തം

∙  സെപ്്റ്റംബർ 3 186 ദിവസശേഷം ഭൂമിയിലേക്ക്

∙  സെപ്്റ്റംബർ 4 ഫ്ലോറിഡ തീരത്ത് ലാൻഡിങ്

∙  സെപ്്റ്റംബർ 12ന് തിരിച്ചെത്തിയ ശേഷം ആദ്യമായി 

പൊതുവേദിയിൽ

∙  സെപ്്റ്റംബർ 18 ജന്മനാട്ടിലേക്ക്

English Summary: Astronaut Sultan AlNeyadi returns to UAE today.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA