ADVERTISEMENT

ദുബായ് ∙ ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിന് (സർവീസസ് 360) ദുബായ് നഗരസഭ തുടക്കം കുറിച്ചു. സ്മാർട്ട് ഇടപാടുകളുടെ പുരോഗതി നിരീക്ഷിക്കാനും മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ഇടപാടുകളുടെ സ്ഥിതി വിവരക്കണക്കുകൾ, അപേക്ഷ സമർപ്പിച്ച സമയം, സ്ഥലം, റഫറൻസ് നമ്പർ, സ്വീകരിച്ച നടപടി തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകുന്ന സംയോജിത കൺട്രോൾ റൂമായി പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ  വേഗം നിറവേറ്റുന്നതിന് ഉദ്യോഗസ്ഥരെ പ്രാപ്തമാക്കുന്ന സുപ്രധാന ചുവടുവയ്പാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. ഇതിലൂടെ ഡിജിറ്റൽ ഇടപാടുകൾ സൂക്ഷിക്കാനും ഭാവിയിൽ പരിശോധിക്കാനും കഴിയും. 

പൂർണമായും ഡിജിറ്റലൈസ് ചെയ്ത പ്ലാറ്റ്ഫോമിൽ സമഗ്ര ഉപഭോക്തൃ ഡേറ്റ, ജനസംഖ്യാ കണക്കുകൾ, 320 സേവന മേഖലകൾ, പൊതുസൈറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നു. അന്വേഷണങ്ങൾ, ആശയവിനിമയങ്ങൾ, നിരീക്ഷണങ്ങൾ, പരാതികൾ, സേവന അഭ്യർഥനകൾ എന്നിങ്ങനെ നഗരസഭയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സർവീസസ് 360 പ്ലാറ്റ്ഫോമിനെ ആശ്രയിക്കാം. ലോകത്ത് എവിടെ ഇരുന്നും ഏതുസമയത്തും മുനിസിപ്പാലിറ്റി സേവനം ലഭ്യമാക്കാമെന്നിരിക്കെ ഓഫിസ് സന്ദർശിക്കേണ്ട ആവശ്യവും വരുന്നില്ല.  എല്ലാ സേവന അഭ്യർഥനകളും പരിഗണിച്ചെന്നും നടപടികൾ സ്വീകരിച്ചെന്നും ഇതുവഴി മേൽ ഉദ്യോഗസ്ഥർക്കും ഉറപ്പാക്കാം.

English Summary: Dubai Municipality launches digital platform.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com