സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനം: വിവിധ പരിപാടികളോടെ ആഘോഷിക്കാൻ രാജ്യം

saudi-ministry-of-defense-to-hold-air-naval-shows-to-mark-93rd-national-day
ചിത്രത്തിന് കടപ്പാട്: 24 ഇക്ബാർ
SHARE

ജിദ്ദ∙ 93-ാമത് ദേശീയ ദിനം സൗദി അറേബ്യ വിവിധ പരിപാടികളോടെ ആഘോഷിക്കാനുള്ള തയാറെടുപ്പിൽ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി വ്യോമ, നാവിക പ്രദർശനങ്ങളാണ് പ്രധാനമായും പ്രതിരോധ മന്ത്രാലയം നടത്താൻ ഉദ്ദേശിക്കുന്നത്.

റിയാദ്, ജിദ്ദ, ദഹ്റാൻ, ദമ്മാം, അൽ ജൗഫ്, ജുബൈൽ, അൽ അഹ്, തായിഫ്, അൽ ബഹ, തബൂക്ക്, അബഹ, ഖമീസ് മുഷൈത്ത്, അൽ ഖോബാർ എന്നീ 13 നഗരങ്ങളിൽ ടൈഫൂൺ, എഫ്-15എസ്, ടൊർണാഡോ, എഫ്-15സി എന്നീ വിമാനങ്ങളുമായി റോയൽ സൗദി എയർഫോഴ്സ് ആകാശത്ത് വർണ വിസ്മയം തീർക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി ഫാൽക്കൺസ് ടീമും വിവിധ നഗരങ്ങളുടെ ആകാശത്ത് എയർ ഷോകൾ അവതരിപ്പിക്കും.

കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലും നാവിക സേന പരേഡുകളും, കപ്പൽ പരേഡുകളും പ്രദർശനങ്ങളും നടത്തും. റിയാദിലെ നാവികസേന റൈഡർമാർക്കുള്ള പരേഡും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുണ്ടാകും.

ജിദ്ദ കടൽത്തീരത്ത് നാവികസേനയുടെ നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്റർ എയർ ഷോ, സൈനിക പരേഡ് എന്നിവക്ക് പുറമെ സൈനിക വാഹനങ്ങളുമായുള്ള പരേഡ്, സായുധ സൈനിക പരേഡ്, സൈനിക നീക്കത്തിന്റെ ഡെമോ, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.

English Summary: Saudi ministry of defense to hold air, naval shows to mark 93rd National Day.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS