ഗുരു വിചാരധാര ഗുരു ജയന്തിയും ഓണാഘോഷവും നടത്തി

guru-vicharadhara-guru-jayanthi
SHARE

ഷാർജ∙ ഗുരു വിചാരധാര ഗുരു ജയന്തിയും ഓണാഘോഷവും നടത്തി. പ്രവാസ ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഗുരുദേവാ അവാർഡ് ഡോ. സുധാകരന് സമ്മാനിച്ചു. എൽവിസ് ചുമ്മാർ(മികച്ച മാധ്യമപ്രവർത്തകന്‍), ഭഗവതി രവി(ബിസിനസ് എക്സലൻസ്), ഡി. മുരളീധര പണിക്കർ (ജീവകാരുണ്യ പ്രവർത്തൻ) എന്നിവർക്ക് സമ്മാനിച്ചു. പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ഗോൾഡ് മെഡലും മെറിറ്റ് സർട്ടിഫിക്കറ്റും മോമന്റോയും നൽകി ആദരിച്ചു.

സാംസ്കാരിക സമ്മേളനം വ്യവസായി മുരളീധര പണിക്കർ ഉദ്ഘാടനം  ചെയ്തു. ഗുരു വിചാരധാര ജി വി ഡി പ്രസിഡൻ്റ് പി .ജി .രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒ. പി.വിശ്വംഭരൻ ഗുരുജയന്തി സന്ദേശം നൽകി. മധു, കെ. പി. വിജയൻ, ഷാജി ശ്രീധരൻ, കാഞ്ഞങ്ങാട് മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ദിവ്യ മണി, സി. പി.മോഹൻ, വിനുവിശ്വനാഥ്, വിജയകുമാർ, സുരേഷ് കുമാർ ആകാശ് പണിക്കർ, വിജയകുമാർ, ദേവരാജൻ,രാജു പണിക്കർ തൃശൂർ, വന്ദന മോഹൻ, ലളിതാ വിശ്വംഭരൻ, മഞ്ജു ഷാജി, വൈഷ്ണവി. അർജുൻ, രാഗിണി, മിനി, മഞ്ജു അതുല്യ, ജനറൽ കൺവീനർ പ്രഭാകരൻ പയ്യന്നൂർ, സജി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

അത്തപ്പൂക്കളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ടുകൾ, ഭരതനാട്യം കുച്ചുപ്പിടി, ഒപ്പന, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടകം എന്നിവയും ഗായിക ലേഖ അജയ് നേതൃത്വം നൽകിയ ഗാനമേളയും ചടങ്ങിന് മാറ്റ് കൂട്ടി. ഓണസദ്യയും ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS