മസ്‌കത്ത് ∙ മസ്‌കത്ത് കെ എം സി സി മബെല ഏരിയ കമ്മിറ്റിയുടെ പത്താം വാർഷികസമ്മേളനങ്ങളുടെ ഭാഗമായി ഏഴര പതിറ്റാണ്ടിന്റെ അഭിമാനം ഇൻസൈറ്റ് @75 പരിപാടി സംഘടിപ്പിച്ചു. മബേല സെവൻ ഡേയ്‌സ് ഹാളിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ ആമുഖ പ്രഭാഷണം നിർവഹിച്ചു.ശരീഫ് സാഗർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം തുടങ്ങിയവർ സംസാരിച്ചു. മബേല കെ എം സി സി പാർട്ടി വിങ് കോഓർഡിനേറ്റർ റംഷാദ് താമരശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ നന്ദിയും പറഞ്ഞു. മസ്‌കത്ത് കെഎംസിസിക്ക് കീഴിലുള്ള 33 ഏരിയ കമ്മിറ്റികളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 150 അംഗങ്ങളായിരുന്നു ക്യാംപിൽ പ്രതിനിധികളായി പങ്കെടുത്തത്. മബേല കെ എം സി സി പ്രസിഡന്റ് സലിം അന്നാര ശരീഫ് സാഗറിനുള്ള ഉപഹാരം കൈമാറി.