റിയാദ്∙ വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്സ് ആൻഡ് കസ്റ്റംസ് അ തോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഇത് പ്രകാരം വിദേശത്തു നിന്ന് സൗദിയിൽ എത്തിക്കുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള പുതിയ ഉൽപന്നങ്ങൾക്ക് നികുതി നൽകേണ്ടി വരും. കൂടാതെ ഇത്തരം വിലയുള്ള ഉൽപന്നങ്ങൾ കൊണ്ട് വരുന്നവർ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഡിക്ലറേഷൻ പൂരിപ്പിച്ചു നൽകുകയും വേണം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നവർ വിലപിടി പ്പുള്ള നിരവധി പുതിയ ഉൽപന്നങ്ങൾ സൗദിയിലേക്ക് കൊണ്ടുവരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നികുതി.
English Summary: Saudi to Collect Tax on Imported Items