ADVERTISEMENT

ദുബായ് ∙  6 മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് പ്രത്യേക സ്റ്റാംപിൽ രേഖപ്പെടുത്തി ദുബായ് രാജ്യാന്തര വിമാനത്താവളം. 

രാജ്യത്തിന്റെ ചരിത്ര നേട്ടത്തിന്റെ പ്രത്യേക മുദ്ര (സ്റ്റാംപ്) യാത്രക്കാരുടെ പാസ്പോർട്ടുകളിൽ പതിപ്പിച്ചാണ് ദുബായ് എയർപോർട്ട് ആഘോഷത്തിൽ പങ്കാളികളായത്. 'സുൽത്താൻ അൽ നെയാദി വീട്ടിലേക്കു തിരിച്ചുവരുന്നു, 18–9–2023, സായിദിന്റെ അഭിലാഷം' എന്നാണ് അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സ്റ്റാംപിൽ രേഖപ്പെടുത്തിയത്. 18, 19 ദിവസങ്ങളിൽ ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തവരുടെ പാസ്പോർട്ടുകളിലാണ് ഈ സവിശേഷ മുദ്ര പതിഞ്ഞത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി.

English Summary: Dubai airport issues exclusive stamp marking homecoming of Sultan Al Neyadi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com