കെടിഎംസിസി ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 28ന്

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 28ന് രാവിലെ 8ന് എൻ.ഇ.സി.കെ അങ്കണത്തിൽ നടക്കും. 30 സഭകളിൽനിന്നായി 500ലേറെ പേർ പങ്കെടുക്കും. സംഗീതം, സംഘഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫൊട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. മത്സര ദിന കവറേജ് ഉൾപ്പെടുത്തി വിഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഒരുക്കിയിട്ടുണ്ട്. പ്രായം അടിസ്ഥാനമാക്കി 3 വിഭാഗങ്ങളായിട്ടായിരിക്കും മത്സരം. ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ് ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി റോയ് കെ യോഹന്നാൻ ജനറൽ കൺവീനറായുള്ള 100 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
English Summary: KTMCC Talent Test on 28th September