ADVERTISEMENT

ഷാർജ ∙ വേനൽ അവധിക്കാലത്ത് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർ‍ഡ് വർധന. കൂടുതൽ പേർ യാത്ര ചെയ്ത സെക്ടറുകളിൽ തിരുവനന്തപുരവും ഇടംപിടിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാത്രം 30 രാജ്യക്കാരായ 28 ലക്ഷം പേരാണ് ഷാർജ വഴി യാത്ര ചെയ്തതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിന്റെ സേവനങ്ങളിലും സൗകര്യങ്ങളിലും യാത്രക്കാർ അർപ്പിക്കുന്ന വിശ്വാസമാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. ദോഹ, ധാക്ക, കയ്‌റോ, തിരുവനന്തപുരം, അമ്മാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. 

സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം ഒരുക്കി യുഎഇയിലെ മികച്ച 5 വിമാനത്താവളങ്ങളിൽ ഒന്നായി ഷാർജ എയർപോർട്ട് മാറിയതിന്റെ തെളിവാണിത്. സേവനം കാലോചിതമായി പരിഷ്കരിച്ചും നവീന സൗകര്യങ്ങൾ ഏർപ്പെടുത്തിയും യാത്രക്കാരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്ന പ്രകടനത്തിനായി ശ്രമിക്കുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. 2026ഓടെ വിമാനത്താവളത്തിന്റെ ശേഷി 2 കോടി യാത്രക്കാരായി ഉയർത്തുന്നതിനുള്ള വികസന പദ്ധതികൾ നടപ്പിലാക്കുകയാണെന്നും സൂചിപ്പിച്ചു.

English Summary: Sharjah airport records 28 lakhs passengers in July and August.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com