ADVERTISEMENT

ദുബായ് ∙ ഏഴാമത് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് ഇന്റർനാഷനൽ ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി പെൺകുട്ടി ആയിഷ ഇസ്സ മികച്ച പ്രകടനം കാഴ്ചവച്ചു. 

ദുബായ് ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിലാണ് കോഴിക്കോട് പുനൂർ മങ്ങാട് സ്വദേശിനി ആയിഷ സദസ്സിന്റെ മനംകവർന്നത്. 7 ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ ഈജിപ്ത്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, സിറിയ, യുഎഇ, ജിബൂട്ടി  തുടങ്ങി 60 രാജ്യക്കാർ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിയുടെ മകൾ അസ്മയുടെയും മർകസ് സിഎഒ വി.എം. റഷീദ് സഖാഫിയുടെയും മകളാണ്. 

കോവിഡ് കാലത്ത് പത്താം വയസ്സിലാണ് ഖുർആൻ മനഃപാഠമാക്കിയത്. പൂനൂർ സഹ്‌റത്തുൽ ഖുർആനിൽ ഹാഫിസ് സാബിത് സഖാഫിയുടെ ശിക്ഷണത്തിൽ 2019ൽ ഖുർആൻ മനഃപാഠമാക്കാൻ തുടങ്ങി. കോവിഡ് കാലത്ത് ഓൺലൈനിലൂടെ പഠനം തുടർന്നു. 2021ൽ മർകസ് ഖുർആൻ അക്കാദമി പ്രിൻസിപ്പൽ ഖാരിഅ് ഹനീഫ് സഖാഫിയുടെ ശിക്ഷണത്തിൽ ഖുർആൻ മുഴുവനും മനഃപാഠമാക്കി. 2022ൽ ഈജിപ്തിലെ കയ്റോയിൽനിന്ന് മനഃപാഠ സർട്ടിഫിക്കറ്റ് നേടി. 

നാട്ടിൽ തിരിച്ചെത്തി സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ പാരായണശാസ്ത്ര പ്രകാരമുള്ള നിരന്തര പരിശീലനം തുടർന്നു. അതിനിടെയാണ് ദുബായിലെ ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസല്യാരുടെ കൊച്ചുമകളുടെ മകൾ കൂടിയാണ് ഈ പതിനൊന്നുകാരി.

English Summary: Aisha Issa performed well in the 7th Fatima bint mubarak international Quran competition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com