ADVERTISEMENT

റിയാദ്∙ സൗദിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ ദാനം ചെയ്തു. അറാർ പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുസാഅദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങളാണ് ദാനം ചെയ്തത്.

 

മസ്തിഷ്‌ക മരണം നിർണയിക്കുകയും സ്ഥിരീകരിക്കുകയും ചെയ്ത ശേഷം ദേശീയ പ്രോട്ടോകോൾ പ്രകാരം മസ്തിഷ്‌ക മരണം റജിസ്റ്റർ ചെയ്താണ് അവയവദാനത്തിന് ബന്ധുക്കളുടെ സമ്മതം നേടിയത്. സൗദി ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സെന്ററുമായി സഹകരിച്ച് രോഗിയിൽ നിന്ന് നീക്കം ചെയ്ത വലതു വൃക്ക 50 കാരനായ വൃക്ക രോഗിയിലും ഇടതു വൃക്ക 47 കാരിയായ വൃക്ക രോഗിയിലും കരൾ 44 കാരനായ രോഗിയിലും ശ്വാസകോശം 45 കാരനായ രോഗിയിലുമാണ് വിജയകരമായി മാറ്റിവെച്ചത്.

 

കഴിഞ്ഞ ഒരാഴ്ച മുമ്പ് മസ്തിഷ്ക മരണം സംഭവിച്ച എട്ട് രോഗികളുടെ അവയവങ്ങൾ 20 സൗദി പൗരന്മാര്‍ക്ക് പുതുജീവന്‍ നൽകിയിരുന്നു. പതിനൊന്നു പേര്‍ക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകളും, രണ്ടു പേര്‍ക്ക് ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയകളും, ഒരാള്‍ക്ക് ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും, അഞ്ചു പേര്‍ക്ക് കര ള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും,  ഒരാള്‍ക്ക് പാന്‍ക്രിയാസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തി.

 

ഹഫര്‍ അല്‍ബാത്തിന്‍ കിങ്‌ ഖാലിദ് ആശുപത്രി, ജിദ്ദ കിങ്‌ അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി, റിയാദ് കിങ്‌ സൗദ് മെഡിക്കല്‍ സിറ്റി, റിയാദ് സൗദി ജര്‍മന്‍ ആശുപത്രി, കിഴക്കന്‍ പ്രവിശ്യയിലെ അല്‍മാനിഅ് ആശുപത്രി, അബുദാബിയിലെ ക്ലെവ്‌ലാന്റ് ക്ലിനിക്ക്, ബുര്‍ജീല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയവെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച എട്ടു രോഗികളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കളുടെ സമ്മതം ലഭിക്കുകയായിരുന്നു.

 

English Summary: Brain-dead patient's organs donated in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com