ADVERTISEMENT

ഖമീസ് മുശൈത്ത്‌∙ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച കേസിൽ സൗദിയിലെ ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് അസീർ അപ്പീൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനം അഞ്ചു ദിവസത്തേക്ക് അടപ്പിക്കാനും വിധിയുണ്ട്. സൗദി പൗരൻ മുഹമ്മദ് മർദി സുവയാൻ അൽഖുറശിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദ് അൽഖുറശി ഊദ്, പെർഫ്യൂംസ് സ്ഥാപനത്തിനെതിരായ കേസ് അന്വേഷണം പൂർത്തിയാക്കി വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ വഴി കോടതിക്ക് സമർപ്പിക്കുകയായിരുന്നു. 

 

 സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓഫറുകൾക്ക് തടയിടാൻ ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങൾക്ക് ഓഫറുകൾക്ക് ഓൺലൈൻ വഴി ലൈസൻസ് അനുവദിക്കുന്ന സേവനം വാണിജ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 

 

ഓഫർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്. ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഓഫറുകൾ തടയാൻ ശ്രമിച്ച് ഓഫറിനു മുമ്പും ശേഷവുമുള്ള വില മന്ത്രാലയം നിരീക്ഷിക്കുന്നു. ഓഫർ തട്ടിപ്പുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച ശിക്ഷാ നടപടികളും സ്വീകരിക്കും. ഓഫർ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ഏകീകൃത സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ ഉപയോക്താക്കൾ പരാതിപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

 

English Summary: The Saudi court has sentenced the business organization for announcing the offer without a license

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com