ദുബായ് സ്‌പോർട്‌സ് സിറ്റി ഡിസ്ട്രിക്ടിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം

Mail This Article
×
ദുബായ്∙ സ്‌പോർട്‌സ് സിറ്റി ഡിസ്ട്രിക്ടിൽ ബഹുനില താമസ കെട്ടിടത്തിന് തീപിടുത്തം. ആർക്കും പരുക്കില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആറ് മിനിറ്റ് കൊണ്ട് അഗ്നിബാധ നിയന്ത്രണവിധേയമാക്കി. ഇന്ന്( തിങ്കൾ) പുലർച്ചെ 4.06 നായിരുന്നു തീ പിടിത്തം സംബന്ധമായ വിവരം അൽ ബർഷ ഫയർ സ്റ്റേഷനിൽ ലഭിച്ചത്.
ദുബായ് ഇൻവെസ്റ്റ്‌മെന്റ് ഫയർ സ്റ്റേഷനിൽ നിന്നും ജബൽ അലി ഫയർ സെന്ററിൽ നിന്നുമുള്ള സംഘം കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രാവിലെ 6.38 ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
English Summary: Fire in Dubai Sports City
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.