ആദ്യ ആണവ നിലയം നിർമിക്കാൻ സൗദി അറേബ്യ

Mail This Article
റിയാദ് ∙ സമാധാന ആവശ്യങ്ങൾക്കായി സൗദി അറേബ്യയിൽ ആദ്യ ആണവ നിലയം നിർമിക്കാനുള്ള പദ്ധതി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. രാജ്യാന്തര ആണവോർജ ഏജൻസിയുമായി (ഐഎഇഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വിയന്നയിൽ ഐഎഇഎയുടെ 67-ാമത് ജനറൽ അസംബ്ലി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
റേഡിയേഷൻ സുരക്ഷയ്ക്ക് ആവശ്യമായ നിയമനിർമാണവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് ഐഎഇഎയുമായി സഹകരിച്ച് പ്രാദേശിക സഹകരണ കേന്ദ്രം തുറക്കാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ന്യൂക്ലിയർ ടെക്നിക്കുകൾ ഉപയോഗിച്ച് ജീവൻ രക്ഷിക്കാനും കാൻസർ ദുരിതം കുറയ്ക്കാനും 25 ലക്ഷം ഡോളർ ചെലവിൽ ഐഎഇഎ ആരംഭിച്ച 'റേസ് ഓഫ് ഹോപ്' സംരംഭത്തിന് സൗദിയുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
English Summary: Saudi Arabia unveils plan to build first nuclear power plant.