ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റൽ-ബ്ലൂ വാട്ടർ ലഗൂണും ശീതീകരിച്ച ചില്ലുപാതയുമായി 3000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ദുബായ്. 

30,000 താമസ കെട്ടിടങ്ങൾക്കൊപ്പം ദുബായിലെ രണ്ടാമത്തെ ഓപ്പറയും സമുച്ചയത്തിലുണ്ടാകും. അസീസി ഡവലപ്‌മെന്റ്‌സ് ആണ് ദുബായ് സൗത്തിലെ ഈ നൂതന സംരംഭത്തിന്റെ നിർമാതാക്കൾ. വെനീസിനെ അനുസ്മരിപ്പിക്കുംവിധം വാട്ടർഫ്രണ്ട് കമ്യൂണിറ്റിയിൽ 100 ​​മിഡ്-റൈസ് അപ്പാർട്മെന്റ് കോംപ്ലക്സുകളും 400ലധികം ആഡംബര വില്ലകളും മാളികകളും നിർമിക്കും. 1.5 കോടി ചതുരശ്ര അടി സ്ഥലത്തുള്ള ബൊലെവാർഡ് വേനൽക്കാലത്ത് ഗ്ലാസ് കൊണ്ട് മൂടി താപനില ക്രമീകരിക്കും. വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കാൻ കഴിയും വിധത്തിലാണ് രൂപകൽപന.

English Summary: Dubai announced real estate project worth 3000 crore dirham.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com