12 സ്റ്റോപ്പ്; ഷാർജ –കൽബ ബസ് സർവീസിന് തുടക്കം
Mail This Article
ഷാർജ ∙ കൽബ തീരത്തേയ്ക്ക് ഷാർജയിൽനിന്ന് ആരംഭിച്ച പുതിയ ബസ് സർവീസ് ആരംഭിച്ചു. റുഗൈലത് റോഡിലൂടെയുള്ള 66ാം നമ്പർ ബസ് സർവീസിന് 12 ഇടങ്ങളിൽ സ്റ്റോപ്പുണ്ടെന്ന് ഷാർജ റോഡ‍്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു.
∙ സ്റ്റോപ്പുകൾ
കോർണിഷ് 1, കോർണിഷ് 2, ബൈത്ത് ഷെയ്ഖ് സഇൗദ് ബിൻ ഹമദ് അൽ ഖാസിമി, താബിത് ബിൻ ഖൈസ് പള്ളി, കൽബ മെഡിക്കൽ സെന്റർ, ഇത്തിഹാദ് കൽബ സ്പോർട്സ് ക്ലബ്, കൽബ ഇൻഡസ്ട്രിയൽ ഏരിയ 1, കൽബ ഇൻഡസ്ട്രിയൽ ഏരിയ 2, അൽ സാഫ് 7, സർക്കാർ കെട്ടിടങ്ങൾ, കൽബ വാട്ടർ ഫ്രണ്ട്, ഖത് മത് മിലഹാ ബോർഡർ.
∙ ബസ് സമയം
കോർണിഷ് 1 സ്റ്റേഷനിൽനിന്ന് ദിവസവും രാവിലെ 7.30ന് ആരംഭിക്കുന്ന സേവനം രാത്രി 9 വരെ തുടരും.
കൽബയിലെ
ഖത് മത് മിലഹ പോയിന്റിൽനിന്ന് ഷാർജയിലേക്ക് രാവിലെ 8 മുതൽ രാത്രി 9.30 വരെയും.
English Summary: Sharjah-Kalba Bus: New Bus Service from Sharjah to Kalba