ADVERTISEMENT

കുവൈത്ത്∙ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് കുവൈത്തിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. വാണിജ്യ കേന്ദ്രമായ ഹവല്ലിയിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്‌. കുവൈത്തിലെ യുഎഇ സ്ഥാനപതി ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്വദേശി പ്രമുഖരായ ഡോക്ടർ അലി മെർദ്ദി അയ്യാഷ്‌ അൽ നെസി, മറിയം ഇസ്മയിൽ ജുമാ അൽ അൻസാരി എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.  

ദക്ഷിണാഫ്രിക്കൻ സ്ഥാനപതി മനേലിസി ഗെംഗെ, വിയറ്റ്നാം സ്ഥാനപതി ഗോ തോൻ താങ്, മറ്റ്‌ നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സ്വദേശി വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു. കുവൈത്തിൽ അടുത്ത നാല് മാസ്സത്തിനുള്ളിൽ മൂന്ന് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് എം. എ. യൂസഫലി പറഞ്ഞു. അബ്ബാസിയ, ജാബർ അൽ അഹമ്മദ് സിറ്റി, സബാ അൽ സാലെം എന്നിവിടങ്ങളിൽ ആണ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ. 

83,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, ഭക്ഷ്യ- ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിശാലമായ ശേഖര ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക മേഖലയും ഉണ്ട്.

കുവൈത്തിലെ പതിനഞ്ചാമത്തേതുമായ ഹൈപ്പർ മാർക്കറ്റിൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവത്തിനായി സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകൾ, ഫ്രഷ് ജ്യൂസ് സ്റ്റേഷനും സ്റ്റോറിന്റെ ശ്രദ്ധേയ ഹൈലൈറ്റുകളിൽ ഒന്നാണ്. വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സീസണൽ ഉൽപ്പന്നങ്ങൾ, ഔട്ട്ഡോർ അവശ്യവസ്തുക്കൾ എന്നിവയുടെ വിപുലമായ ശ്രേണിയും ഇവിടെയുണ്ട്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജിയണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary: Lulu Hypermarket - Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com