മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Mail This Article
×
മസ്കത്ത്∙ മലപ്പുറം ജില്ല പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകൻ കൊല്ലക്കോടൻ ദാവൂദ് (40) ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 4 വർഷമായി ഒമാനിലെ നിസ് വയസിലാണ് അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലുമുണ്ടായിരുന്നു. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്ന് പോയത്.
മാതാവ്: കുന്നപ്പള്ളിയിലെ വെട്ടിക്കാളി ജമീലയാണ്, ഭാര്യ: റുബീന ചോലംപാറ മങ്കട, മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതിക ശരീരം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
English Summary: Expatriate Malayali passed away in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.