ADVERTISEMENT

ദുബായ്∙ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ് ബി ചിപ്  അടങ്ങിയ ആദ്യ ദുബായ് ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം യുഎഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വീസ ഏറ്റുവാങ്ങി. 

നേരത്തെ പാസ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വീസ പൂർണമായും നിർത്തലാക്കിയാണ് പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വീസ അനുവദിക്കുന്നത്. ഇതിന് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസ വീസ, പാസ്പോര്ട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനസ് വാലെറ്റിൽ ലഭ്യമാകുമെന്നുള്ളതും പ്രത്യേകതയാണ്. നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിക്കുന്നവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത്. നിക്ഷേപകർക്കും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവര്‍ക്കുമായിരുന്നു ആദ്യം ഈ വീസ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com