പലസ്തീന് പിന്തുണ അറിയിച്ച് സൗദി കിരീടാവകാശി

Mail This Article
×
ജിദ്ദ ∙ ഇസ്രയൽ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ പലസ്തീന് പിന്തുണ അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചു. നീതിയും അവകാശങ്ങളും ലഭിക്കുംവരെ പലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് അദ്ദേഹം അറിയിച്ചു. സൗദി സമാധാനശ്രമങ്ങളും തുടരുന്നുണ്ട്.
നിലവിലെ സാഹചര്യം ഇരുവരും ചർച്ച ചെയ്തു. സംഘർഷം രൂക്ഷമാകാതിരിക്കാനും മരണം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിൻ സൽമാൻ പലസ്തീൻ പ്രസിഡന്‍റിനെ അറിയിച്ചു.
English Summary:
Saudi crown prince expressed support for Palestine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.