ADVERTISEMENT

റിയാദ് ∙ വിദേശികൾ സ്വന്തം രാജ്യക്കാരായ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സൗദി വിലക്കി. ഇത്തരം വീസ അപേക്ഷകൾ ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള മുസാനദ് പ്ലാറ്റ്‌ഫോം തിരസ്കരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്നാൽ മറ്റു രാജ്യക്കാരായ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുണ്ട്. musaned.com.sa/terms/faq_reg വഴിയാണ് ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് നടപടി പൂർത്തിയാക്കേണ്ടത്. 

നിബന്ധന
കുറഞ്ഞത് 10,000 റിയാൽ ശമ്പളവും ഒരു ലക്ഷം റിയാൽ ബാങ്ക് നിക്ഷേപവും ഉള്ള വിദേശികൾക്ക് വീട്ടുജോലിക്ക് ഒരാളെ റിക്രൂട്ട് ചെയ്യാം. രണ്ടാമതൊരു ജോലിക്കാരന് വീസ ലഭിക്കാൻ കുറഞ്ഞത് 20,000 റിയാൽ ശമ്പളം വേണം. കൂടാതെ 2 ലക്ഷം റിയാൽ ബാങ്ക് നിക്ഷേപം ഉണ്ടെന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണം. സാമ്പത്തിക ശേഷി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽനിന്ന് ലഭ്യമാക്കണം.

English Summary:

Saudi Arabia bans foreigners from recruiting domestic workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com