ADVERTISEMENT

അബുദാബി ∙ സ്വയം നിയന്ത്രിത വാഹനങ്ങൾക്കായി അബുദാബിയിൽ പ്രത്യേക ക്ലസ്റ്റർ വരുന്നു. ലോകത്തെ മുൻനിര ഓട്ടോണമസ് വാഹനങ്ങൾ പ്രാദേശികമായി നിർമിക്കുന്ന വമ്പൻ പദ്ധതിയാണിത്. ഇതിലൂടെ 90,000 കോടി മുതൽ 12,000 കോടി ദിർഹം വരെ യുഎഇയുടെ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അര ലക്ഷം പേർക്ക് ജോലിയും ഉറപ്പാക്കും. പദ്ധതിക്ക് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമിക് ഡവലപ്‌മെന്റ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി അവതരിപ്പിച്ച ക്ലസ്റ്റർ പദ്ധതികളുടെ വിശദാംശങ്ങൾ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവലോകനം ചെയ്തു. കര, നാവിക, വ്യോമ മേഖലയിലും സ്വയം നിയന്ത്രിത വാഹനങ്ങൾ വ്യാപകമാക്കും. 3 മേഖലകളിൽ ഒരുപോലെ ഉപയോഗിക്കാവുന്ന വിധത്തിൽ മൾട്ടി മോഡൽ സ്വയം നിയന്ത്രിത വാഹനങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതുവഴി കൂടുതൽ വിദേശ നിക്ഷേപവും ആകർഷിക്കാമെന്നാണ് പ്രതീക്ഷ. നവീന വ്യവസായങ്ങളുടെയും അത്യാധുനിക സാങ്കേതിക വിദ്യകളുടെയും കേന്ദ്രമാക്കി അബുദാബിയെ മാറ്റുകയാണ് ലക്ഷ്യം. ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനൊപ്പം ലോകോത്തര പരിശീലനം നൽകി  സ്വദേശികളെ വളർത്തിക്കൊണ്ടുവരുമെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു. സ്മാർട്ട്, ഓട്ടോണമസ് വാഹനങ്ങൾ വികസിപ്പിക്കുന്ന ആഗോള കേന്ദ്രമാക്കി അബുദാബിയെ മാറ്റും. 7 വർഷത്തിനകം സമസ്ത മേഖലകളിലും സ്വയം നിയന്ത്രിത വാഹനങ്ങൾ വ്യാപകമാക്കും. സുസ്ഥിര ഗതാഗത മാർഗങ്ങൾ ശക്തിപ്പെടുത്തുകയാണ് അബുദാബി ട്രാൻസ്‌പോർട്ടേഷൻ മൊബിലിറ്റി മാനേജ്‌മെന്റ് സ്ട്രാറ്റജിയുടെ(ടിഎംഎം) നയം. യുഎഇ നെറ്റ് സീറോ 2050 പദ്ധതിക്കും ഇതു കരുത്തുപകരും.

English Summary:

Abu Dhabi to establish industrial cluster for autonomous vehicles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com