ADVERTISEMENT

ബെംഗളൂരു∙ ദുബായിലേക്കുള്ള എമിറേറ്റ്സ് ഇകെ–569 വിമാനം ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടത് 15 മണിക്കൂർ വൈകി. ഇന്നലെ രാവിലെ 4.45ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് 7.30നാണ് പുറപ്പെട്ടത്. രാവിലെ യാത്രക്കാരെ കയറ്റിയ ശേഷം വിമാന എൻജിൻ സ്റ്റാർട്ട് ചെയ്തിരുന്നു. തുടർന്ന് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ യാത്രക്കാരെ പുറത്തിറക്കി. കൃത്യമായ വിശദീകരണം നൽകാൻ അധികൃതർ തയാറാകാത്തതിനെ തുടർന്നു യാത്രക്കാർ ബഹളം വച്ചതോടെ ഭക്ഷണം  നൽകി ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് 6.30ന് ദുബായിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിൽ സ്പെയർ എത്തിച്ച് തകരാർ പരിഹരിച്ച ശേഷമാണ് വിമാനം യാത്ര തിരിച്ചത്. 

English Summary:

Bangalore - Dubai Flight delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com