ADVERTISEMENT

റിയാദ്∙ സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ കമ്പനി റെഡ് സീ ദ്വീപിലേക്കു സർവീസ് ആരംഭിച്ചു. ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര പദ്ധതികളിൽ ഒന്നായ റെഡ് സീ റിസോർട്ടിലേക്കായിരുന്നു ആദ്യ സർവീസ്. ജലവിമാനത്തിൽ മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ അടങ്ങുന്ന സംഘം യാത്ര ചെയ്തു. പരിസ്ഥിതി സൗഹൃദ ഇന്ധനത്തിൽ 4 സീപ്ലെയിനുകളാണ് സർവീസ് നടത്തുന്നത്. 5 വർഷത്തിനകം ജലവിമാനങ്ങളുടെ എണ്ണം 9 ആക്കും. റെഡ് സീ വികസനം പൂർത്തിയാകുന്ന 2030ഓടെ സീ പ്ലെയിനുകളുടെ എണ്ണം 20 ആക്കി  ഉയർത്തും.

  പൈലറ്റ് ഉൾപ്പെടെ 7 പേർക്കു യാത്ര ചെയ്യാം. ലഗേജും കൊണ്ടുപോകാം. ലഗേജ് ഇല്ലെങ്കിൽ 9 പേർക്കു വരെ സഞ്ചരിക്കാമെന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സിഇഒ ജോൺ പഗാനോ പറഞ്ഞു.  കാർബൺ മലിനീകരണം കുറച്ച് വ്യോമഗതാഗതം സാധ്യമാക്കുന്നതിൽ സൗദിയുടെ വൈദഗ്ധ്യത്തിനു ഉദാഹരമാണിത്.  പദ്ധതിയിലൂടെ കൂടുതൽ പേർക്കു തൊഴിൽ ലഭ്യമാക്കുമെന്നും പറഞ്ഞു.

English Summary:

Red Sea Global launched first seaplane company to transport guests to Red Sea island.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com