ADVERTISEMENT

ദുബായ്∙ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി വെബ് ആൻഡ് ക്രാഫ്റ്റ് ഗൾഫ് മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലുലു, ആലുക്കാസ്, ഐക്കിയ, ഹോട്ട്പായ്ക്ക്, അൽഫുത്തേം, ലാൻഡ്മാർക്ക് ഉൾപ്പെടെ വൻകിട കമ്പനികളുടെ െവബ്സൈറ്റും ഓൺലൈൻ ഷോപ്പിങ് ആപ്പും കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വെബ് ആൻഡ് ക്രാഫ്റ്റ്.

സ്റ്റാർട്ടപ് കമ്പനിയായി തുടങ്ങി 350ൽ ഏറെ ജീവനക്കാരുള്ള കമ്പനിയായി വളർന്ന ചരിത്രമാണ് സ്ഥാപനത്തിന്റേത്.  കമ്പനിയുടെ പുതിയ ലോഗോ ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ പ്രകാശനം ചെയ്തു. ലുലു ഗ്രൂപ്പ് ഐടി വിഭാഗം മേധാവി അനീഷ് മുഹമ്മദ് കമ്പനിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎസി എന്നതാണ് കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് നാമം. ഐടി ദമ്പതികളായ എബിൻ ജോസ് ടോം, ജിലു ജോസഫും ചേർന്നാണ് ഡബ്ല്യുഎസിയെ നയിക്കുന്നത്. ഇൻഫോപാർക്ക് സിഇഒ കെ.ജി. ഗിരീഷ് ബാബു, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി ജോസ്, എബിസി ഗ്രൂപ്പ് സ്ഥാപകൻ മുഹമ്മദ് മദനി, ഹോട്ട്പായ്ക്ക് സഹ സ്ഥാപകൻ പി.ബി. സൈനുദ്ദീൻ, നടൻ ലാലു അലക്സ്, പ്രൈഡ് ഗ്രൂപ്പ് സിഇഒ അബുബക്കർ മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു.

English Summary:

Web and Craft IT company expansion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com