ADVERTISEMENT

അൽഐൻ∙ ലൈസൻസ് ഇല്ലാതെ ഗാർഹിക ജോലിക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 4 ഏജൻസികൾക്ക് അധികൃതർ പൂട്ടിട്ടു. ഇവർ ജോലിക്കായി എത്തിച്ച തൊഴിലാളികൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി. ഇവരെ അംഗീകൃത റിക്രൂട്ടിങ് എജൻസികൾക്ക് കൈമാറുമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

വിവിധ സർക്കാർ വകുപ്പുകൾ ചേർന്നു നടത്തിയ പരിശോധനയിലാണ് 4 ഏജൻസികൾക്കു പിടിവീണത്. ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പൂട്ടുവീണ അനധികൃത ഏജൻസികളുടെ എണ്ണം 45 ആയി. അനധികൃത സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ പാടില്ലെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമ വിരുദ്ധ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കുക : 600590000

English Summary:

Four recruitment agencies in UAE shut down for operating without licence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com