ADVERTISEMENT

അബുദാബി ∙നാട്ടോർമകളൊരുക്കി പയസ്വിനി അബുദാബി സംഘടിപ്പിച്ച ഓണാഘാഷത്തിൽ (ഓണച്ചിന്തുകൾ) മനം നിറഞ്ഞ് കാസർകോട്ടുകാർ.  ആഘോഷത്തിന്റെ അവസാനം വരെ കുടുംബങ്ങളുടെ പങ്കാളിത്തം സജീവമായിരുന്നു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐ.എസ്.സി) ജനറൽ സെക്രട്ടറി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പയസ്വിനി പ്രസിഡന്റ് ശ്രീജിത്ത് കുറ്റിക്കോൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ലോക കേരള സഭാംഗം പി. പദ്മനാഭൻ, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് എൻ.എം. അബൂബക്കർ (മലയാള മനോരമ), പയസ്വിനി രക്ഷാധികാരികളായ ജയകുമാർ പെരിയ, ടി.വി. സുരേഷ്‌കുമാർ, ആർട്സ് സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട്, സെക്രട്ടറി ദീപ ജയകുമാർ, ട്രഷറർ വാരിജാക്ഷൻ, അനന്യ സുനിൽ, സുധീഷ്, ഡോ. ആതിര എന്നിവർ പ്രസംഗിച്ചു. വേണുനാദം ഗാനാലാപന മത്സരത്തിൽ (ജൂനിയർ)  ഒന്നാം സ്ഥാനം നേടിയ അഞ്ജലി വേണുഗോപാലിനെ ആദരിച്ചു. തിരുവാതിര, കോൽക്കളി, നൃത്തം, ശിങ്കാരി മേളം, മാവേലി എഴുന്നള്ളത്ത്‌ തുടങ്ങി വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വടക്കേ മലബാറിന്റെ പ്രധാന നാടൻ കലാരൂപമായ കോൽക്കളി പയസ്വിനി അംഗങ്ങൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com