ADVERTISEMENT

ദുബായ്∙ നടനും നിർമാതാവും സംവിധായകനുമായ മേജർ രവി ഇന്ത്യൻ സൈനിക സേവനങ്ങളിൽ നൽകിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും മുൻനിർത്തിയാണ്  യുഎഇ ഗോൾഡൻ വീസ ആദരം യുഎഇ സർക്കാർ നൽകിയിരിക്കുന്നത് . ദുബായിലെ മുൻനിര സർക്കാർ സേവന  ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒയും  ഇന്ത്യൻ നാവിക സേനയിലെ മെർച്ചന്റ് നേവിയിലെ മുൻ സെക്കന്‍റ് ഓഫിസർ  ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മേജർ രവി യുഎയുടെ പത്ത് വർഷ കാലാവധിയുള്ള വീസ ഏറ്റുവാങ്ങി . 

ചടങ്ങിൽ ദുബായ് സാമ്പത്തിക കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാൽ അഹ്‌മദ്‌ , മറിയം അഹ്‌മദ്‌ , എന്നിവരുടെ സാന്നിധ്യത്തിലാണ് മേജർ രവി ഗോൾഡൻ വീസ ഏറ്റുവാങ്ങുന്നത്. കേരളീയർക്കിടയിൽ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളർത്തുന്നതിലും  മേജർ രവിയുടെ സിനിമകൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന് ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി പറഞ്ഞു .

English Summary:

UAE Golden Visa for Major Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com